
ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജ് ആലുംനി ഖത്തര്‍ ഓണാഘോഷ പരിപാടികൾ റോയൽ ഓർക്കിഡ് റെസ്റ്റോറന്റിൽ വെച്ച് വ്യത്യസ്ത കാലാ സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു.
ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് സാംസ്കാരിക സമ്മേളന ഉദ്ഘാടനം നിർവഹിച്ചു.
കോളേജ് അലുംനി പ്രെസ്സിഡന്റ് അഡ്വ ജാഫർഖാൻ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുഖ്യ അതിതിയായി ഐസിബിഫ് പ്രെസ്സിഡന്റ് ഷഹാനവാസ്ബാവ അലുംനി അഡ്വവൈസറി മെമ്പറൂം മുൻ ഐസിസി ഐസിബിഫ് പ്രെസ്സിഡന്റ് ബാബുരാജ്, അലുംനി മുൻ പ്രെസ്സിഡന്റ് മുഹമ്മദ് കബീർ ,സിമി രാംകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
അലുംനി എസ്ക്യൂട്ടീവ് മെമ്പർമാരായ അബുബക്കർ, ഹനീഫ പുളിക്കൽ,നവാസ്,നാജിറ അബുബക്കർ, റഫീഖ്, ഷെജിൽ മൂസ,അഡ്വ സബീനഅക്ബർ പ്രോഗ്രാം കോഡിനേറ്റർ അഷ്റഫ് ഉസ്മാൻ,അലുംനി മെമ്പർമാരായ ജയനാരായൺ, യുനസ് ഹംസ പലയൂർ, പ്രദുഷ്, അനിൽ മുഹമ്മദ്. റാസിക് ചാവക്കാട് എന്നിവർ പങ്കെടുത്തു.
പ്രസ്തുത കുടുംബസംഗമത്തിൽ അലുംനി മെമ്പർ ഷിജോയ് നേതൃത്തിൽ അലുംനി അംഗങ്ങളുടേയും,കുടുംബ അംഗങ്ങളുടെയും കുട്ടികളുടെയും കലാ പരിപാടികൾ സംഘടിപ്പിച്ചു ,
ഓണാഘോഷ പരിപാടിയിൽ അലുംനി ജനറൽ സെക്രട്ടറി ബുഷ്മോൻ സ്വാഗതവും ട്രെഷറർ നജീബ് നന്ദിയും പറഞ്ഞു











